29-ാം ഡോൺ ബോസ്കോ ഓൾ കേരള ഇന്റർ സ്കൂൾ പ്രൈസ് മണി ടേബിൾ ടൂർണമെന്റ് ജൂലൈ 15,16,17 തീയതികളിൽ

ഇരിങ്ങാലക്കുട : 29-ാം ഓൾ കേരള ഡോൺ ബോസ്കോ ഇന്റർ സ്കൂൾ പ്രൈസ് മണി ടേബിൾ ടൂർണമെന്റ് ജൂലൈ 15,16,17 തീയതികളിൽ ഡോൺബോസ്കോ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 450 പ്രതിഭകൾ മാറ്റിയിരിക്കുന്ന ഈ കായിക മേളയിൽ ഇത്തവണ റെക്കോർഡ് എൻട്രി ആണുള്ളത്.

ദ്രോണാചാര്യ അവാർഡ് ജേതാവ് ടി.പി ഔസേപ്പ് ചടങ്ങിൽ വിശിഷ്ടാതിഥി ആയിരിക്കും. ഡോൺ ബോസ്കോ സ്കൂൾ റെക്ടറും മാനേജറുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഐസിഎസ്ഇ പ്രിൻസിപ്പൽ ഫാ. മനു പീടികയിൽ സ്വാഗതം പറയും

Leave a comment

Top