കോൺട്രാക്ട് ക്യാരിയേജുകളുടെ നികുതി: ഓഗസ്റ്റ് 15 വരെ നീട്ടി

അറിയിപ്പ് : സംസ്ഥാനത്തെ കോൺട്രാക്ട് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തെ രണ്ടാം ക്വാർട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ഓഗസ്റ്റ് 15 വരെ നീട്ടിയതായി ഗതാഗത മന്ത്രി.

ഇന്ധനവില വർദ്ധനവും കോവിഡ് വ്യാപനവും മൂലം കോൺട്രാക്ട് ക്യാരിയേജ് മേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് തീയതി നീട്ടി നൽകിയതെന്നും മന്ത്രി പറഞ്ഞു. നിലവിൽ ജൂലൈ 14 വരെയാണ് രണ്ടാം ക്വാർട്ടറിലെ നികുതി പിഴ കൂടാതെ അടയ്‌ക്കേണ്ട തീയതി.

Leave a comment

Top