സഹൃദയയില്‍ പ്ലെയ്സ്മെന്‍റ് ഡേ ആഘോഷം

ആളൂർ : സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ പ്ലെയ്സ്മെന്റ് ഡേയും ബിരുദദിനവും ആഘോഷിച്ചു. അസറ്റ് ഹോംസ് എം.ഡി. വി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനായി. സഹൃദയയിലെ അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍ 91 ശതമാനം പേര്‍ക്കും വിവിധ കമ്പനികളില്‍ പ്ലേയ്‌സ്‌മെന്റ് വഴി ജോലി ലഭിച്ചിട്ടുണ്ട്. ഇവരെ ചടങ്ങിൽ അനുമോദിച്ചു.

ഇന്‍ഫോസിസ്, ടി.സി.എസ്, വിപ്രൊ, ഐ.ബി.എം, ഫ്രഷിനിസ്, അഗാപ്പെ, കോഗ്‌നിസെന്റ്, മെട്രോണിക്സ്, കേപ്ജെമിനി, ബോഷ്, സോട്ടി, യു.എസ്.ടി, ഐ.ബി.എസ്, എച്ച്.സി.എല്‍ തുടങ്ങി വിവിധ മള്‍ട്ടി നാഷണല്‍ കമ്പനികളിലാണ് ജോലി ലഭിച്ചത്.

പഠനം കഴിയുമ്പോഴേക്കും മികച്ച ജോലി നേടാനൊ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ തുടങ്ങി ഉല്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാനോ സഹൃദയ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നുണ്ട്. ചടങ്ങില്‍ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനി അസോ. ഡയറക്ടര്‍ ബിനു ശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി.

മാനേജര്‍ മോണ്‍. ജോയ് പാലിയേക്കര, എക്സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍, പ്രിന്‍സിപ്പല്‍ ഡോ. നിക്സന്‍ കുരുവിള, ജോ. ഡയറക്ടര്‍ ഡോ. സുധ ജോര്‍ജ് വളവി, പി.ടി.എ. പ്രതിനിധി ജോസ് കാട്ടൂക്കാരന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. അജിത് ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a comment

Top