പ്രതാപ് സിംഗ് രചനകളുടെ പ്രകാശനവും സംഗീത സന്ധ്യയും ജൂലൈ 15ന്

ഇരിങ്ങാലക്കുട : സംഗീത സംവിധായകനും എഴുത്തുകാരനുമായ പ്രതാപ് സിംഗിന്‍റെ പുതിയ മൂന്നു പുസ്തകങ്ങളുടെ പ്രകാശനവും അദേഹത്തെ ആദരിക്കുന്ന ചടങ്ങും സംഗീത സന്ധ്യയും ജൂലൈ 15 വെള്ളിയാഴ്ച നടക്കും. ഉച്ച തിരിഞ്ഞ് 3
മണിക്ക് നഗരസഭാ ഓഫീസിനു സമീപത്തെ ശ്രീനാരായണ ക്ലബ് ഹാളില്‍ പ്രതാപ്സിംഗ് മ്യൂസിക് ലവേഴ്‌സ് ഗ്രൂപ്പ് ഒരുക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍ പേഴ്‌സണ്‍ സോണിയാ ഗിരി നിര്‍വഹിക്കും.

പി കെ ഭരതൻ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ എം പി സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. ബാലകൃഷ്ണൻ അഞ്ചത്ത്, കെ.യു സുരേഷ് കുമാര്‍, ആന്റണി കൈതാരത്ത് എന്നിവര്‍ പ്രകാശനം ചെയ്യുന്ന പുസ്തകങ്ങള്‍ യഥാക്രമം പ്രൊഫ. വി.കെ ലക്ഷ്മണൻ നായര്‍, ഡോ. സില്‍വിക്കുട്ടി ജോസഫ്, കാട്ടൂര്‍ രാമചന്ദ്രൻ എന്നിവര്‍ ഏറ്റുവാങ്ങും.

പ്രൊഫ. സാവിത്രി ലക്ഷ്മണൻ, വി.വി ശ്രീല, രാധികാ സനോജ് എന്നിവര്‍ പുസ്തക പരിചയം നിര്‍വഹിക്കും. ഇതോടെ പതിനാലു പുസ്തകങ്ങള്‍ ഭാഷയ്ക്കു സമര്‍പ്പിക്കുന്ന പ്രതാപ്സിംഗ് തന്‍റെ രചനാ ലോകത്തെ കുറിച്ച് സംസാരിക്കും.

ഖാദര്‍ പട്ടേപ്പാടം, രാജേഷ് തെക്കിനിയേടത്ത് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കുന്ന ചടങ്ങില്‍ വി.വി അനില്‍കുമാര്‍ സ്വാഗതവും റഷീദ് കാറളം നന്ദിയും രേഖപ്പെടുത്തും.
പ്രമുഖ ഗായികാ ഗായകര്‍ പങ്കെടുക്കുന്ന സംഗീത പരിപാടിയോടെയാണ് ചടങ്ങിനു തിരശീല വീഴുക.

Leave a comment

Top