ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറിക്ലബ്ബ് പുതിയ സാരഥികൾ സ്ഥാനമേററു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ സ്ഥാനാരോഹണവും പുതിയ റോട്ടറി വർഷത്തിലെ സേവനപദ്ധതികളുടെ പ്രവർത്തനോദ്ഘാടനവും നടന്നു. ഇരിങ്ങാലക്കുട ടൗൺ കോപ്പറേററീവ് ബാങ്കു് ഓഡിറേറാറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ടായി ഡേവിസ് കരപ്പറമ്പിലും സെക്രട്ടറിയായി കെ. ജെ. ജോജോയും മററു ഭാരവാഹികളും സ്ഥാനമേററു.

ഡിസ്ട്രിക്ററ് ഗവർണർ നോമിനി റൊട്ടേറിയൻ അഡ്വക്കേററ് എൻ. സുന്ദരവടിവേലു മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്ററ് ഡയറക്ടർ ടി. പി. സബാസ്ററ്യൻ, അസി. ഗവർണർ ഇ. പി. ജയചന്ദ്രൻ, ജി. ജി. ആർ. ഷൈൻകുമാർ, മുൻ പ്രസിഡണ്ടു് യു. മധുസൂദനൻ എന്നിവർ സംസാരിച്ചു. ക്ബ്ബ് ഡയറക്ടർ പി. ടി. ജോർജു് സ്വാഗതവും സെക്രട്ടറി ജോജോ കെ. ജെ. നന്ദിയും രേഖപ്പെടുത്തി.

Leave a comment

Top