കൂടൽമാണിക്യം കൂത്തമ്പലത്തിലെ ഇരുപത്തെട്ട് ദിവസത്തെ പ്രബന്ധക്കൂത്ത് – അമ്മന്നൂർ മാധവ് ചാക്യാർ പാഞ്ചാലീ സ്വയംവരം പ്രബന്ധം ആരംഭിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ നടന്നുവരുന്ന ഇരുപത്തെട്ട് ദിവസത്തെ പ്രബന്ധക്കൂത്ത് മഹോത്സവത്തിൽ അമ്മന്നൂർ മാധവ് ചാക്യാർ മേല്പത്തൂർ നാരായണ ഭട്ടതിരിയുടെ പാഞ്ചാലീ സ്വയംവരം പ്രബന്ധം ആരംഭിച്ചു. പാഞ്ചാലീ സ്വയംവരം പ്രബന്ധം തുടരവതരണം ആറാം ദിവസം ആണ് ഇന്ന്.

ഏകചക്രാ ഗ്രാമത്തിൽ വേഷപ്രച്ഛന്നന്മാർ ആയി കഴിയുന്ന പാണ്ഡവരുടെ അടുത്തേക്ക് വഴി പോക്കർ വന്നു ചേരുന്നതും പാഞ്ചാലീ ജനനവും പാണ്ഡവരുടെ പാഞ്ചാല രാജധാനിയിലേക്കുളള യാത്രാരംഭവും വിവിധ രാജാക്കന്മാരുടെ യാത്രാവിവരണവും കഴിഞ്ഞ ദിവസങ്ങളിൽ അവതരിപ്പിച്ചത്.

ഇന്ന് കൃഷ്ണന്റെയും ദുര്യോധനന്റെയും ആഗമനം ആണ് കഥാവിശേഷം. ബുധൻ, വ്യാഴം ദിവസങ്ങളിൽ വാവ് പ്രതിപദവും ആയതിനാൽ കൂത്ത് ഉണ്ടാകില്ല. വരുന്ന 15 -ാം തിയതി പതിവുപോലെ വൈകിട്ട് 5.15 ന് കൂത്ത് ആരംഭിക്കന്നതാണ്.

Leave a comment

Top