സ്ഥലം കൂടൽമാണിക്യം ദേവസ്വത്തിന്‍റെയോ കലാനിലയത്തിന്‍റെയോ ? കലാനിലയത്തിന്‍റെ പേരിൽ പട്ടയം നൽകുന്ന കൗൺസിൽ ചർച്ചയിൽ ബി ജെ പിയുടെ വിയോജനക്കുറിപ്പ്

ഇരിങ്ങാലക്കുട : ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിന്‍റെ പേരിൽ പട്ടയം നൽകുന്നതിനായി റവന്യൂ വകുപ്പിൽ പുനർനിക്ഷിപ്പ്തമാക്കുന്ന വിഷയം ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലിൽ പരിഗണനയിൽ വന്നപ്പോൾ ഈ സ്ഥലം പുറമ്പോക്കല്ലെന്നും വർഷങ്ങൾക്ക് മുൻപ് ക്ഷേത്ര കുളത്തിനും ക്ഷേത്രത്തിനുമിടക്കുള്ള ഈ സ്ഥലത്ത് കലാനിലയം പണിയുകയായിരുന്നുവെന്നും ബി ജെ പി കൗൺസിലർ മാരായ സന്തോഷ് ബോബനും, രമേശ് വാര്യരും, അമ്പിളി ജയനും അഭിപ്രായപെട്ടു. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം കലാനിലയത്തിന് പട്ടയമായ നൽകുന്നതിന് തങ്ങൾ വിയോജനക്കുറിപ്പ് രേഖപെടുത്തുന്നതായും ഇവർ പറഞ്ഞു.

എന്നാൽ ഈ വിഷയത്തിൽ ഇടതുപക്ഷവും കോൺഗ്രസ്സും കലാനിലയത്തിന് പട്ടയം നൽകണമെന്ന വധത്തിൽ ഉറച്ചു നിന്ന്. ഭൂമി ദേവസ്വത്തിന്റേതല്ലെന്ന നിലപാടിലായിരുന്നു സി പി എം അംഗമായ ശിവകുമാറും സി പി ഐ അംഗമായ എം. സി രമണനും. കോൺഗ്രസ്സ് അംഗമായ സോണിയ ഗിരി കലാനിലയത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഭൂമി കൂടൽമാണിക്യത്തിന്റേതാണെങ്കിൽ എന്തുകൊണ്ട് കലാനിലയം കെട്ടിടം ഇത്ര ശോചനീയാവസ്ഥയിൽ എത്തിയെന്ന് അവർ കൗൺസിലിൽ ചോദിച്ചു. എം. പി ഫണ്ട് ഉപയോഗിച്ച് നവീകരണങ്ങൾ നടത്തണമെങ്കിൽ കലാനിലയത്തിന്‍റെ പേരിൽ പട്ടയം വേണമെന്ന് അവർ ആവശ്യപ്പെട്ടു. എം ആർ ഷാജുവും ഈ വാദഗതി ഉയർത്തി. ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിനു പട്ടയം നൽകുന്നതിൽ നഗരസഭക്ക് എതിർപ്പില്ലെന്ന് ബി ജെ പിയുടെ വിയോജനകുറിപ്പോടെ കൗൺസിലിൽ പാസ്സാക്കി. കലാനിലയം ഭരണസമിതി കോൺഗ്രസിന്റെയും, കൂടൽമാണിക്യം ഭരണസമിതി ഇടതുപക്ഷത്തിന്റേയുമാണ് നിലവിൽ

എന്നാൽ കൂടൽമാണിക്യം ദേവസത്തിനു ഈ വിഷയത്തിൽ ഒരു അറിവുമില്ലെന്നു അഡ്മിസ്ട്രെറ്റർ പറഞ്ഞു. ആരും തങ്ങളുമായി ഈ വിഷയം സംസാരിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top