വ്യാജ പ്രചരണങ്ങൾക്കെതിരെ സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചരണ ജാഥ

ഇരിങ്ങാലക്കുട : ജനകീയ സർക്കാരിനെ അട്ടിമറിക്കാനുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ സിപിഐ (എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചരണ ജാഥകൾ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ആൽത്തറക്കൽ നടന്ന പരിപാടി സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ ബാലൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഉല്ലാസ് കളക്കാട് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ വി.എ മനോജ് കുമാർ, വൈസ് ക്യാപ്റ്റൻ കെ.ആർ വിജയ, കെ.യു അരുണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജാഥ 13,14 തിയ്യതികളിൽ ഇരിങ്ങാലക്കുട ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും.

കെ പി ജോർജ് സ്വാഗതവും. വി എ അനീഷ് നന്ദിയും പറഞ്ഞു. ജാഥ അംഗങ്ങളായ കെ.സി പ്രേമരാജൻ, കെ.പി ജോർജ്, ലതാ ചന്ദ്രൻ, ആർ എൽ ശ്രീലാൽ, സി ഡി സിജിത്ത്. ടി ജി ശങ്കരനാരായണൻ, എം ബി രാജു എന്നിവർ നേതൃത്വം നൽകി.

Leave a comment

Top