അംബേദ്കറെ നിയമസഭയിൽ അധിക്ഷേപിച്ചതിനെതിരെ കെ.പി.എം.എസ് വെള്ളാങ്കല്ലൂർ ഏരിയ കമ്മിറ്റി

വെള്ളാങ്കല്ലൂർ : ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറെ നിയമസഭയിൽ അധിക്ഷേപിച്ചതിനെതിരെ കെ.പി.എം.എസ് വെള്ളാങ്കല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മണലൂർ എംഎൽഎ മുരളി പെരുനെല്ലി മാപ്പുപറഞ്ഞ് എം.എൽ.എ സ്ഥാനം രാജി വെച്ച് പുറത്തു പോകണം എന്നും മുൻമന്ത്രി സജി ചെറിയാനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് തുറങ്കിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു.

വെള്ളാങ്കല്ലൂർ സെന്ററിൽ നടത്തിയ ധർണ ഏരിയ പ്രസിഡന്റ് കെ കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു സെക്രട്ടറി ചന്ദ്രൻ മാനവളപ്പിൽ, പ്രവീൺ കെ വി തുടങ്ങിയവർ സംസാരിച്ചു

Leave a comment

Top