ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു

പട്ടേപ്പാടം : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് (ഐ) പട്ടേപ്പാടം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, പൊതു പ്രവർത്തന രംഗത്ത് ദീർഘകാലം പ്രവർത്തിച്ച കോൺഗ്രസ്സ് പ്രവർത്തകരെയും ആദരിച്ചു.

ആദര സമ്മേളനം കെ.പി.സി.സി നിർവാഹക സമിതി അംഗം ശ്രീ എം.പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ജോണി കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. ഷാറ്റോ കുര്യൻ, ഷിന്റോ ജോൺ വാതുക്കടാൻ, പി ഐ ജോസ്, ശശികുമാർ എടപ്പുഴ, യൂസഫ് കൊടകരപ്പറമ്പിൽ, സുരേഷ് പെരുമ്പുള്ളിത്താഴത്ത് എന്നിവർ പ്രസംഗിച്ചു.

Leave a comment

Top