പൊറത്തിശ്ശേരി കൃഷിഭവൻ അറിയിപ്പ് : സൗജന്യ കാർഷിക വൈദ്യുതി ഗുണഭോക്താക്കളുടെ യോഗം

പൊറത്തിശ്ശേരി : കാർഷികാവശ്യത്തിനായുള്ള സൗജന്യ വൈദ്യുതി പദ്ധതിയുടെ അർഹരായ ഗുണഭോക്താകൾക്ക് ഗ്രൂപ്പുകളായി DBT മുഖേന ആനുകൂല്യം നൽകുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ പൊറത്തിശ്ശേരി കൃഷിഭവന് കീഴിൽ താഴെപറയുന്ന KSEB സെക്ഷനുകളിൽപ്പെട്ട സൗജന്യകാർഷിക വൈദ്യുതി ഗുണഭോക്താക്കളുടെ ഒരു യോഗം കരുവന്നൂർ പ്രിയദർശിനി കമ്യൂണിറ്റി ഹാളിൽ വെച്ച് ചേരുന്നു. സമയക്രമം താഴെ ചേർക്കുന്നു.

KSEB കാട്ടൂർ സെക്ഷൻ – 2022 ജൂലായ് 15, ഉച്ചകഴിഞ്ഞു 3 മണി

KSEB ഇരിഞ്ഞാലക്കുട No. 1 സെക്ഷൻ- 2022 ജൂലായ് 15 ഉച്ചകഴിഞ്ഞു 2 മണി

KSEB ഇരിഞ്ഞാലക്കുട No. 2 സെക്ഷൻ- 2022 ജൂലായ് 15 ഉച്ചകഴിഞ്ഞു 3 മണി

യോഗത്തിന് എത്തുന്ന ഗുണഭോക്താക്കൾ പേര്,വിലാസം എന്നിവയ്ക്കൊപ്പം കൺസ്യൂമർ നമ്പർ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്.
എല്ലാ ഗുണഭോക്താക്കളും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പൊറത്തിശ്ശേരി കൃഷിഭവൻ അറിയിക്കുന്നു.

Leave a comment

Top