ടി.എന്‍ നമ്പൂതിരി അവാര്‍ഡ് ശശീധരന്‍ നടുവിലിന് – ടി.എന്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും ജൂലായ് 18 ന്

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമര സേനാനിയും, സി പി ഐ നേതാവും, സാംസ്ക്കാരിക പ്രവര്‍ത്തകനുമായിരുന്ന ടി.എന്‍ നമ്പൂതിരി അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും ജൂലായ് 18 ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടത്തുമെന്ന് ടി. എന്‍ സ്മാരക സമിതി പ്രസിഡണ്ട് കെ.വി രാമനാഥന്‍, സെക്രട്ടറി കെ. ശ്രീകുമാര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി എന്നിവര്‍ അറിയിച്ചു.

ഈ വര്‍ഷത്തെ ടി.എന്‍ അവാര്‍ഡ് നാടക പ്രവര്‍ത്തകനായ ശശീധരന്‍ നടുവിലിന് നല്‍കും. പതിനായിരത്തി ഒന്ന് രൂപയും, പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ് മുന്‍ കൃഷി വകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍ നല്‍കും. അജിത്കൊളാടി `വര്‍ത്തമാന കാല ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തും.

Leave a comment

Top