ബാലവേദി രൂപീകരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആസാദ് റോഡിലെ ഇരുപത്തിനാല് വീട് കോളനിയിൽ ബാലവേദി രൂപീകരണ ഉദ്ഘാടനം സാംസ്കാരിക പ്രവർത്തകൻ റഷീദ് കാറളം നിർവഹിച്ചു.

എ.ഐ.വൈഎഫ്. യൂണിറ്റ് സെക്രട്ടറി വിന്ധ്യ വിജീഷ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ അഡ്വ: ജിഷ ജോബി, ഷെല്ലി വിൻസൻ, എന്നിവരും സംസാരിച്ചു. ഭാരവാഹികളായി ശ്രുതി ധർമ്മൻ പ്രസിഡണ്ട്, ആതിര.വി.ബി.സെക്രട്ടറി. എന്നിവരെ തെരഞ്ഞെടുത്തു. സിജു പുത്തൻപുരയ്ക്കൽ സ്വാഗതവും ആതിര.വി.ബി. നന്ദിയും പറഞ്ഞു.

Leave a comment

Top