ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ്‌ ബാങ്കിന് 11.06 കോടി രൂപയുടെ അറ്റലാഭം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ (ഐ.ടി.യു ബാങ്ക് ) 11.06 കോടി രൂപയുടെ അറ്റലാഭം നേടി. ബാങ്കിന്‍റെ മൂലധനപര്യാപ്തത 11.06 ശതമാനവും നെറ്റ്‌ വർത്ത്‌ 108 കോടി രൂപയുമാണ്‌. 1230 കോടി രൂപയുടെ മൊത്തം നിക്ഷേപമുള്ള ബാങ്കിന്‍റെ 19 ശാഖകളിലൂടെയും എസ്‌.ബി.ഐ. ലൈഫ്‌, ഐ.സി.ഐ.സി.ഐ. പ്രുഡൻഷ്യൽ, എൽ.ഐ.സി, തുടങ്ങിയ ഇന്ത്യയിലെ എട്ട്‌ ഇൻഷുറൻസ്‌ കമ്പനികളുടെ പോളിസികൾ വിൽപ്പന നടത്തിവരുന്നതായി ഐ.ടി.യു. ബാങ്ക്‌ ചെയർമാൻ എം.പി. ജാക്സൺ അറിയിച്ചു.

ബാങ്ക്‌ നിക്ഷേപങ്ങൾക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷയോടെ 8.4 ശതമാനം വരെ പലിശ നൽകുന്നു. കുറഞ്ഞ പലിശയിൽ അതിവേഗ ഗോൾഡ്‌ ലോണുകൾ, ഫാസ്‌ടാഗ്‌, പി.ഒ.എസ്‌. മെഷീൻ, യു.പി.ഐ., ക്യു.ആർ. കോഡ്‌, നെറ്റ്‌ ബാങ്കിങ്‌, മൊബൈൽ ബാങ്കിങ്‌ എന്നീ സൗകര്യങ്ങളും ബാങ്കിൽ സജ്ജമാക്കിയിരിക്കുന്നതായി ഐ.ടി.യു. ബാങ്ക്‌ സി.ഇ.ഒ. ടി.കെ. ദിലീപ്‌കുമാർ അറിയിച്ചു.

Leave a comment

Top