ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബിന്‍റെ പുതിയ വർഷത്തെ (2022-2023) സ്ഥാനാരോപണ ചടങ്ങ് റോട്ടറി ഡിസ്റ്റിക് 3201 മേജർ ഡോണർ ചെല്ല രാഘവേന്ദ്രൻ ഉദ്ഘാടനം ചെയ്തു .അസിസ്റ്റൻറ് ഗവർണർ ടി.പി ഷാനവാസ്, ജി.ജി.ആർ മുരളി കുമാർ മേനോൻ, പോൾസൺ മൈക്കിൾ, രഞ്ജി ജോൺ ചിറയത്ത്, അബ്ദുൽ ഹക്കീം എന്നിവർ ചടങ്ങിൽ സംസാരിച്ചു.

റോട്ടറി ഭാരവാഹികളായി പ്രസിഡൻറ് രഞ്ജി ജോൺ ചിറയത്ത്, സെക്രട്ടറി അബ്ദുൽ ഹക്കീം, ട്രഷറർ റോയ് ജോർജ് എന്നിവരെ തിരഞ്ഞെടുത്തു.

Leave a comment

Top