ജെ.സി.ഐ. ബിഗ് ഷോ ജൂലൈ 31 ഞായറാഴ്ച – സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ജെ.സി.ഐ. ഇരിങ്ങാലക്കുട അംഗവൈകല്യമുള്ള അശരണർക്കായി ഇലക്ട്രോണിക് വിൽ ചെയറുകൾ നൽകുന്നതിനായി ജൂലൈ 31ന് ഞായറാഴ്ച വൈകിട്ട് 5.30 ന് എം.സി.പി. കൺവെൻഷൻ സെന്ററിൽ വച്ച്‌ സംഘടിപ്പിക്കുന്ന സ്റ്റീഫൻ ദേവസി യുടെ നേതൃത്വത്തിൽ സിനിമാ സീരിയൽ താരങ്ങൾ പങ്കെടുക്കുന്ന ബിഗ് ഷോയുടെ സ്വാഗത സംഘം ഓഫീസ് ഡോ.ടി.എം. ജോസ് ഉദ്‌ഘാടനം ചെയ്തു.

ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം ഡയറക്ടർ ഡി ബിൻ അബൂക്കൻ, നിസാർ അഷറഫ്, മുൻ പ്രസിഡന്റുമാരായ മണിലാൽ വി.ബി, അഡ്വ ജോൺ നിധിൻ തോമസ്, ടെൽസൺ കോട്ടോളി, സെക്രട്ടറി വിവറി ജോൺ എന്നിവർ സംസാരിച്ചു.

Leave a comment

Top