അനുമോദനവും പഠനോപകരണ വിതരണവുമായി ജവഹർ ബാലവിഹാർ

മാപ്രാണം : ജവഹർ ബാലവിഹാർ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന വർഷം എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുൾ എപ്ലസ് നേടിയവരേയും, ഉന്നത വിജയം നേടിയവരേയും അനുമോദിച്ചു. ജെ ബി വി ഫുട്‌ബോൾ അക്കാദമി ക്യാമ്പ് അംഗങ്ങൾക്കായി നടത്തിയ ഫുട്ബോൾ ടൂർണ്ണമെൻറ് മത്സര വിജയികൾക്ക് സമ്മാനദാനവും, വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി.

പി.കെ ചാത്തൻ മാസ്റ്റർ യു.പി സ്ക്കൂൾ ഹാളിൽ നടന്ന ചടങ്ങ് മുകുന്ദപുരം താലൂക്ക് തഹസിൽദാർ സിമീഷ് സാഹു ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് പി.ബി സത്യൻ അധ്യക്ഷത വഹിച്ചു. സൈനികൻ വിജേഷ് പി.സി സമ്മാനദാനം നിർവ്വഹിച്ചു.

ജില്ല പ്രസിഡൻ്റ് ആൻ്റോ തൊറയൻ, കൗൺസിലർമാരായ ലിജി സജീവ്, ആർച്ച അനീഷ് ബാല വിഹാർ ഭാരവാഹികളായ ഹരിദാസ്, പുരുഷോത്തമൻ, ഭരത് കുമാർ, ബാബു താഴത്ത് വീട്ടിൽ കുട്ടികളുടെ ഭാരവാഹികളായ അഞ്ചു, ഗായത്രി, അമൽ എൻ എസ്, പൂർണ്ണിമ എന്നിവർ സംസാരിച്ചു.

Leave a comment

Top