പന്നി ഫാമിന്‍റെ മറവിൽ ചാരായം വാറ്റുന്നതിനായി വാഷ് സൂക്ഷിച്ച യുവാവ് ഇരിങ്ങാലക്കുട എക്സൈസിന്‍റെ പിടിയിൽ

ഇരിങ്ങാലക്കുട : പന്നി ഫാമിന്‍റെ മറവിൽ ചാരായം വാറ്റുന്നതിനായി വാഷ് സൂക്ഷിച്ച യുവാവ് ഇരിങ്ങാലക്കുട എക്സൈസിന്റെ പിടിയിലായി. വെള്ളിക്കുളങ്ങര കടമ്പോട് ജേയം മെറ്റൽ ക്രഷറിന്‍റെ പിൻവശത്ത് സ്വന്തം പന്നിഫാമിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 100 ലിറ്റർ വാഷ് കൈവശം വച്ച് കൈകാര്യം ചെയ്ത കോടശ്ശേരി വൈലാത്ര പുതുശ്ശേരി വീട്ടിൽ അജോമോൻ എന്നയാളെ ഇരിങ്ങാലക്കുട റെയ്ഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ അനൂപ് കുമാർ എം ജിയും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു.

ചാലക്കുടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ ടി എസ് , ഷിബു കെ എസ് ,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഉണ്ണികൃഷ്ണൻ പി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേന്ദ്രൻ സി വി, രാകേഷ് ടി ആർ, ജോജോ ടി ജെ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ജയശ്രീ, അമൃത രാജ്, എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a comment

Top