കോൺഗ്രസ് വേളൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ അവാർഡുകൾ വിതരണം ചെയ്തു

വേളൂക്കര : ഇന്ത്യൻ നാഷണൽ കോൺഗ്രസ് വേളൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടൂ, എസ്.എസ്.എൽ.സി പരീക്ഷകളിൽ മുഴുവൻ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്കും, വിദ്യാഭ്യാസ സാംസകാരിക കാർഷിക രംഗത്തെ സമഗ്ര സംഭാവന ചെയ്ത വ്യക്തികൾക്കും ലീഡർ അവാർഡുകൾ വിതരണം ചെയ്തു. അതോടൊപ്പം ഓഫീസിൽ പുതിയതായി ആരംഭിച്ച ലീഡർ ലൈബ്രറിയുടെ ഉദ്ഘാടനവും നടന്നു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ശ്രീ ജോസ് വള്ളൂർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് ഷാറ്റോ കുര്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ കെപിസിസി ജനറൽ സെക്രട്ടറി എം.പി ജാക്സൺ മുഖ്യാതിഥിയായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശശികുമാർ ഇടപ്പുഴ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൻസി ബിജു, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വിൻസെൻ്റ് കാനംകൂടം, എൻ.ജി ശശിധരൻ, ടി.ഡി ലാസർ, ജോണി കാചപ്പിള്ളി, ഹേമന്ത് കുളങ്ങര, ജോൺ കോക്കാട്ട്, എന്നിവർ സംസാരിച്ചു.

ആമിന അബ്ദുൽഖാദർ, ഷീബാ നാരായണൻ, സ്വപ്ന സെബാസ്റ്റ്യൻ, യൂസഫ് കൊടകര പറമ്പിൽ, മാത്യൂ പി.വി, പുഷ്പം ജോയ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

Top