മാപ്രാണം നക്ഷത്ര റെസിഡൻസ് അസ്സോസ്സിയേഷൻ എസ്.എസ്.എൽ.സി, പ്ലസ്സ്ടു വിജയികളെ ആദരിച്ചു

മാപ്രാണം : നക്ഷത്ര റെസിഡൻസ് അസ്സോസ്സിയേഷൻ പരിധിയിൽ ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. രാജൻ മുല്ലങ്ങത്തിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭയിലെ 35-ാം വാർഡ് കൗൺസിലർ സി.സി ഷിബിൻ അവാർഡുകൾ വിതരണം ചെയ്തു.

നക്ഷത്ര റെസിഡൻസ് അസ്സോസ്സിയേഷൻ പ്രസിഡണ്ട് ടി ജയചന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ പ്രദീപ് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി. അശോകൻ സ്വാഗതവും ഗിരിജാ വല്ലഭൻ നന്ദിയും പറഞ്ഞു.

Leave a comment

Top