ഫോറൻസിക് സർജന്‍റെ സേവനം ഉൾപ്പെടെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പ് വരുത്തണം – സി.പി.ഐ മണ്ഡലം സമ്മേളനം

ഇരിങ്ങാലക്കുട : ഫോറൻസിക് സർജന്‍റെ സേവനം ഉൾപ്പെടെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്നും ഇരിങ്ങാലക്കുട ഗവ: താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്തിയെങ്കിലും അതിനൂതന ചിക്കിത്സാ സംവിധാനങ്ങളുടെ കുറവ് നിലനിൽക്കുന്നു എന്നും സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഈ തസ്തികകൾ ഉടൻ നികണമെന്നും . ആധുനിക ചികിത്സാ സംവിധാനങ്ങളായ സി.ടി സ്കാൻ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്നും, പനിയുൾപെട്ടെയുള്ള രോഗങ്ങൾ ബാധിച്ച് വരുന്ന രോഗികൾ അത്യാഹിത വിഭാഗത്തിൽ മണിക്കുറുകൾ ക്യൂ നിൽക്കുന്നതിന് പരിഹരമായി കൂടുതൽ ഡോകടർമാരെ നിയമിച്ചു പരിഹരിക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുടയിലെ ഗതാഗതാ കുരുക്ക് ഒഴിവാക്കുന്നതിനായി നിർമിച്ച ബൈപാസ് റോഡ് ആധുനികരീതിയിൽ പുനർ നിർമ്മിക്കണമെന്നും, ബൈപാസ് റോഡിന്‍റെ ഇരുവശവും മാല്യന്യം നിക്ഷേപിക്കുന്ന ഇടമായി മാറി കൊണ്ടിരിക്കുന്ന പ്രശ്നത്തിന് പരിഹാരം കാണണമെന്നും മറ്റൊരു പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു

അഡ്വ. വി എസ്. സുനിൽകുമാർ, കെ ജി. ശിവാനന്ദൻ, ടി കെ. സുധീഷ് എന്നിവർ സമാപന ദിവസം അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ദേശീയ,അന്തർദേശീയ, , സംസ്ഥാന രാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പെട്ട റിപ്പോർട്ടിങ്ങിനും ചൂടേറിയ പ്രതിനിധികളുടെ ചർച്ചൾക്കും വേദിയാക്കപ്പെട്ട പ്രൊജ്വലമായ സമ്മേളനത്തെ കെ വി. രാമകൃഷ്ണൻ, ബിനോയ്‌ ഷബീർ , അനിത രാധാകൃഷ്ണൻ, കെ എസ്. പ്രസാദ് എന്നിവർ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു.

പൊതുസമ്മേളനം ദേശീയ കണ്ട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനും, പ്രതിനിധി സമ്മേളനം ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ. ഇസ്മായിലും ഉദ്‌ഘാടനം ചെയ്തു. 25 അംഗ മണ്ഡലം കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു, മണ്ഡലം കമ്മിറ്റി മണ്ഡലം സെക്രട്ടറിയായി പി. മണിയെ മൂന്നാം തവണയും തിരഞ്ഞെടുത്തു.

Leave a comment

Top