സംയോജിത ഓണക്കാല പച്ചക്കറി കൃഷി നടീൽ ഉത്സവം

കണ്ടേശ്വരം : സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംയോജിത ഓണക്കാല പച്ചക്കറി കൃഷി ഏരിയാ തല ഉദ്ഘാടനം കണ്ടേശ്വരം നെടുംപറമ്പിൽ ഭക്തവത്സലൻ്റ അര ഏക്കർ സ്ഥലത്ത് ആരംഭിച്ചു. ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ പച്ചക്കറി തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

സംയോജിത കൃഷി എരിയാ കൺവീനർ ടി.ജി ശങ്കരനാരായണൻ, ലോക്കൽ സെക്രട്ടറി ജയൻ അരിമ്പ്ര, ശശി വെട്ടത്ത്, എം അനിൽകുമാർ, എം ആർ ശരത്, വി.എ അനീഷ്, കെ കെ ജോളി, കെ കെ ശ്രീജിത്ത്, ശാന്ത കൊച്ചെക്കൻ, എം എൻ നീരജ് , ദീപക് വിശ്വനാഥ്, എ ജെ റപ്പായി എന്നിവർ നേതൃത്വം കൊടുത്തു.

Leave a comment

Top