സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി മൂന്നാം തവണയും പി. മണി തിരഞ്ഞെടുക്കപ്പെട്ടു

താണിശ്ശേരി : സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി വീണ്ടും പി. മണി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി മൂന്നാം തവണയാണ് പി. മണി മണ്ഡലം കമ്മിറ്റി സെക്രട്ടറിയാകുന്നത് . 175 പ്രതിനിധികള്‍ പങ്കെടുത്ത മണ്ഡലം സമ്മേളനം ജൂലൈ 8,9,10 തീയതികളിൽ താണിശ്ശേരിയിലാണ് നടന്നത്.

നേരത്തെ എ.ഐ വെെ എഫ് ജില്ലാ പ്രസിഡണ്ട്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് , എടതിരിഞ്ഞി സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 2015 ലാണ് ആദ്യം സെക്രട്ടറിയാകുന്നത്.

Leave a comment

Top