മാടായിക്കോണം ചാത്തൻമാസ്റ്റർ സ്മാരക ഗവ. യു.പി സ്കൂളിൽ സകലകല

മാടായിക്കോണം : വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർത്ഥികൾക്ക് കലാപഠനവും, വാദ്യ പരിശീലനവും, കരാട്ടേ പരിശീലനവും ഒരുക്കി മാടായിക്കോണം ചാത്തൻമാസ്റ്റർ സ്മാരക ഗവ. യു.പി. സ്കൂൾ. വിദ്യാലയം കലാലയം കൂടിയാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് നൃത്തം, വാദ്യകല, ബാന്റ് വാദ്യം, ചിത്രകല, കരാട്ടേ എന്നിവയിൽ പരിശീലന സൗകര്യം ഒരുക്കുന്ന ‘സകലകല’ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞം വൻ വിജയമായി എന്ന് സാക്ഷ്യപ്പെടുത്തുകയാണ് നമ്മുടെ സർക്കാർ വിദ്യാലയങ്ങൾ എന്ന് മന്ത്രിപരിപാടി ഉദ്ഘാടനം ചെയ്ത്കൊണ്ട് പറഞ്ഞു. ചടങ്ങിൽ വെച്ച് സംസ്ഥാന ശിശുക്ഷേമസമിതി സംഘടിപ്പിച്ച സംസ്ഥാനതല സാഹിത്യമത്സര വിജയി കുമാരി.ഹൃദ്യ. സി.എസ്, ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ കൃഷ്ണേന്ദു.കെ.എസ്, അഭിരാം അങ്ങയൻ എന്നിവരെ മന്ത്രി പുരസ്കാരം നൽകി അനുമോദിച്ചു.

കുട്ടികളുടെ ബാന്റ് വാദ്യത്തോടെയും,സ്വാഗത നൃത്താവതരണത്തോടെയുമാണ് വിശിഷ്ടാതിഥികളെ വേദിയിലേക്കാനയിച്ചത്. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി. മദനമോഹനൻ മുഖ്യാതിഥിയായി.

നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ അംബിക പള്ളിപ്പുറത്ത്, വാർഡ് കൗൺസിലർ എ.എസ്.ലിജി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിഷ.എം.സി, ബി.പി.സി സിന്ധു.വി.ബി, സി.കെ ചന്ദ്രൻ, സുജേഷ് കണ്ണാട്ട്, ദിവ്യ സുമേഷ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.കെ.ഒ. വർഗ്ഗീസ്, കലാമണ്ഡലം അബു, അഖിൽ അവിട്ടത്തൂർ, സെൻസായ് വിജയൻ എന്നിവരാണ് സകലകലയുടെ പരിശീലകർ.

പ്രധാനാദ്ധ്യാപിക മിനി കെ. വേലായുധൻ സ്വാഗതവും, ഇ.ടി. ഷെൽബി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും, കരാട്ടേ പ്രദർശനവും അരങ്ങേറി.

Leave a comment

Top