അമ്മന്നൂർ ഗുരുകുലത്തിലെ ഗുരുസ്മരണ കൂടിയാട്ടം നിർവ്വഹണോത്സവം ശങ്കുകർണ്ണൻ്റെ നിർവ്വഹണത്തോടെ സമാപിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ എട്ടു ദിവസമായി നടന്നുവന്നിരുന്ന ഗുരുസ്മരണ കൂടിയാട്ടം നിർവ്വഹണോത്സവം ശങ്കുകർണ്ണൻ്റെ നിർവ്വഹണത്തോടെ സമാപിച്ചു. വിവിധ നിർവ്വഹണങ്ങളുടെ അവതരണ സവിശേഷതകളും വാദന രീതികളും എന്ന വിഷയത്തിൽ കലാമണ്ഡലം നാരായണൻ നമ്പ്യാർ പ്രഭാഷണം നടത്തി. തുടർന്ന് സൂരജ് നമ്പ്യാർ ശങ്കുകർണ്ണൻ്റെ നിർവ്വഹണം അവതരിപ്പിച്ചു.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുൽ എന്നിവരും ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണനും താളത്തിൽ കപിലാവേണു, സരിതാ കൃഷ്ണകുമാർ, ഗുരുകുലം ശ്രുതി, ഗുരുകുലം അതുല്ല്യ എന്നിവരും ചമയത്തിൽ കലാനിലയം ഹരിദാസും പങ്കെടുത്തു.

Leave a comment

Top