കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ “ഭരണഘടനാ സംരക്ഷണ പ്രതിഞ്ജ” ചെയ്തു

ഇരിങ്ങാലക്കുട : ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കാനുള്ള നീക്കത്തിനെതിരെ, ഭരണഘടന പ്രതിബദ്ധത ഉയത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ “ഭരണഘടനാ സംരക്ഷണ പ്രതിഞ്ജ” ചെയ്തു.

ഭരണഘടനാ സംരക്ഷണ പ്രതിഞ്ജ ചടങ്ങ് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്‌ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.വി. ചാർളി മുഖ്യ പ്രഭാഷണം നടത്തി.

നേതാക്കളായ കുര്യൻ ജോസഫ്, കെ എം ധർമ്മരാജൻ, തോമസ് കോട്ടോളി, എ സി സുരേഷ്, സിജു യോഹന്നാൻ, ബിജു പോൾ അക്കരക്കാരൻ, കെ കെ ചന്ദ്രൻ, ജെയ്സൺ പാറേക്കാടൻ, പി സി ജോർജ്, മേരിക്കുട്ടി ജോയ് തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

Leave a comment

Top