അവിട്ടത്തൂർ സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

അവിട്ടത്തൂർ : ലാൽ ബഹാദുർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരവും , ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ധനീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി ബിന്ദു അധ്യക്ഷത വഹിച്ചു.

തിരക്കഥാകൃത്തും, ദേശീയ അധ്യാപക അവാർഡ് ജേതാവുമായ പി.കെ. ഭരതൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ. സ്കൂൾ മാനേജർ എ.സി. സുരേഷ്, പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, ഹെഡ് മാസ്റ്റർ മെജോ പോൾ, കെ. ജസ്റ്റിൻ ജോൺ എന്നിവർ പ്രസംഗിച്ചു.

Leave a comment

Top