കൂടുതൽകാലം കേരളം ഭരിക്കുകയും, അടിസ്ഥാനവികസനം നടപ്പാക്കുകയും ചെയ്ത ഏക പാർട്ടി സി.പി.ഐ – പന്ന്യൻ രവീന്ദ്രൻ

ഇരിങ്ങാലക്കുട : കൂടുതൽ കാലം ഭരിക്കുകയും അടിസ്ഥാനവികസനങ്ങൾ സുസ്ഥിരമായി നടപ്പാക്കുകയും ചെയ്ത ഏക പാർട്ടി സി.പി.ഐ ആണെന്നും, കേരളത്തെ ഇന്നു കാണുന്ന കേരളമാക്കി തീർത്ത എല്ലാ മാറ്റങ്ങളിലും ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന സി.പി.ഐയുടെ കൈയ്യൊപ്പു കൂടിയുണ്ടെന്ന് സി.പി.ഐ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പ്രസ്താവിച്ചു.

ജൂലൈ 8,9,10 തീയതികളിൽ താണിശ്ശേരിയിൽ നടക്കുന്ന സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതോടനുബന്ധിച്ചുള്ള സ്മൃതി-പതാക-ബാനർ-കൊടിമര ജാഥകളുടെ സംഗമവും പൊതുസമ്മേളന വേദിയിൽ നടന്നു. താണിശ്ശേരി എൻ ആർ കോച്ചൻ നഗറിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി പി മണി അധ്യക്ഷത വഹിച്ചു.

മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി എൻ കെ ഉദയ്പ്രകാശ്, കാറളം ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി എം സുധീർദാസ്, കെ ശ്രീകുമാർ, ടി കെ സുധീഷ്, കെ പി സന്ദീപ് എന്നിവർ സംസാരിച്ചു.

Leave a comment

Top