വൈദ്യുതി വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സാധരക്കാരുടെ നടുവൊടിക്കുന്ന വൈദ്യുതി ബില്ല് വർദ്ധനക്കെതിരെ യൂത്ത് കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി ഓഫീസിന് മുൻപിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ജ്വാല തെളിയിച്ചുകൊണ്ട് സമരം ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കിരൺ ഒറ്റാലി മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ സ്വാഗതവും സെക്രട്ടറി എബിൻ ജോൺ നന്ദിയും പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ടുമാരായ ഷെറിൻ തേർമഠം, ഷാന്റോ പള്ളിത്തറ, ജോൺ കോക്കാട്ട്, ശ്രീനാഥ് എടക്കാട്ട്, അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a comment

Top