“വീൽ ഓഫ് ഫൊർച്യൂൺ ആൻ്റ് ഫാൻ്റസി” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള കഴിഞ്ഞ വർഷത്തെ അക്കാദമി അവാർഡ് നേടിയ ജപ്പാനീസ് ചിത്രം ‘ ഡ്രൈവ് മൈ കാറി”ൻ്റെ സംവിധായകൻ റൂസുകെ ഹമാഗുച്ചി സംവിധാനം ചെയ്ത “വീൽ ഓഫ് ഫൊർച്യൂൺ ആൻ്റ് ഫാൻ്റസി” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 8 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

71 – മത് ബെർലിൻ അന്തർദേശീയ ചലച്ചിത്രമേളയിൽ ഗ്രാൻ്റ് ജൂറി പുരസ്കാരം നേടിയ ചിത്രം സങ്കീർണ്ണമായ ബന്ധങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള മൂന്ന് കഥകളുടെ സമാഹാരമാണ്. 121 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6 ന്.

Leave a comment

Top