ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിൽ കാളിയമർദ്ദനം സരിതാ കൃഷ്ണ കുമാർ അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിൻ്റെ ഏഴാം ദിവസം നങ്ങ്യാർകൂത്തിലെ കാളിയമർദ്ദനം അരങ്ങേറി. സുഭദ്രാ ധനഞ്ജയത്തിലെ കല്പ ലതികയുടെ നിർവ്വഹണമായ നങ്ങ്യാർ കൂത്തിലെ കാളിയമർദ്ദനം എന്ന ഭാഗം സരിതാ കൃഷ്ണ കുമാർ അവതരിപ്പിച്ചു.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലംഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ കലാമണ്ഡലം രാഹുൽ എന്നിവരും ഇടക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്ണനും താളത്തിൽ അതിരാ ഹരിഹരനും ഗുരുകുലം അതുല്ല്യയും പങ്കെടുത്തു.

രംഗാവതരണത്തിന് മുൻപ് പ്രസിദ്ധ കൂടിയാട്ട കലാകാരി ഉഷാ നങ്ങ്യാർ സ്ത്രീ വേഷങ്ങളുടെ നിർവ്വഹണങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

എട്ടാം ദിവസമായ വെള്ളിയാഴ്ച സൂരജ് നമ്പ്യാർ അവതരിപ്പിക്കുന്ന തോരണയുദ്ധം നിർവ്വഹണത്തോടെ ഈ വർഷത്തെ ഗുരുസ്മരണ മഹോത്സവം സമാപിക്കും.

Leave a comment

Top