നാലമ്പല തീർത്ഥയാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ ജില്ലാ ആസ്ഥാനത്തു നിന്നും കെ.എസ്.ആർ.ടി.സി യുടെ 16 പിൽഗ്രിം ഷെഡ്യൂളുകൾ

ഇരിങ്ങാലക്കുട : ജൂലായ് 17 മുതൽ ഒരു മാസം നീണ്ടു നിൽക്കുന്ന നാലമ്പല തീർത്ഥയാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ ജില്ലാ ആസ്ഥാനത്തു നിന്നും കെ.എസ്.ആർ.ടി.സി യുടെ നേതൃത്വത്തിൽ 16 ഷെഡ്യൂളുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശ്രീ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് തൃശൂർ ജില്ലയിലെ പിൽഗ്രിം പാക്കേജ്.

Leave a comment

Top