സംരംഭകർക്ക് കൈത്താങ്ങായി വേളൂക്കര പഞ്ചായത്തിൽ ഹെല്പ് ഡെസ്ക്ക് പ്രവർത്തനം ആരംഭിച്ചു

വേളൂക്കര : ഒരു വർഷം ഒരു ലക്ഷം പുതുസംരംഭങ്ങൾ 2022- 2023 സാമ്പത്തിക വർഷം ആചരിക്കുന്നതിന്റെ ഭാഗമായി വേളൂക്കര പഞ്ചായത്തിൽ ഹെല്പ് ഡെസ്ക്ക് പ്രവർത്തനം ആരംഭിച്ചു.സംരംഭകർക്ക് കൈത്താങ്ങായി വെളൂക്കര പഞ്ചായത്തിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്ക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ് ധനേഷ് ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജെൻസി ബിജു ,വികസന സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ ബിബിൻ തുടിയത്ത്, ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ഉണ്ണികൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ സതീഷ് പി ജെ, യൂസഫ് കൊടകരപറമ്പിൽ, പി വി മാത്യു, പഞ്ചായത്ത്‌ ഹെഡ് ക്ലാർക്ക് സുമേഷ് പി ആർ എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a comment

Top