ശാസ്ത്രം, ഭാഷ, മാനവികത – ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ സെമിനാർ പരമ്പരക്ക് തുടക്കം

ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ അക്കാദമിക്ക് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്രം – ഭാഷ – മാനവികത സെമിനാർ പരമ്പരക്ക് തുടക്കമായി. സെമിനാർ പരമ്പരയിലെ ആദ്യ ശില്പശാല “നാട്ടു നന്മയുടെ നാടൻ പാട്ടുകൾ ” നാടൻപാട്ട് കലാകാരൻ വിജീഷ് ലാൽ ഉദ്ഘാടനം ചെയ്തു. നാടൻ പാട്ടുകൾ പഴമയുടെ നന്മയാണെന്ന് വിലയിരുത്തി.

പാട്ടുകളുടെ ഉത്ഭവം, പ്രാദേശിക കലകൾ എന്നിവയെ കുറിച്ച് ശില്പശാലയിൽ ചർച്ച ചെയ്തു. മികച്ച അക്കാദമിക്ക് അനുഭവങ്ങളിലൂടെ സാമൂഹ്യ കാഴ്ച്ചപ്പാടുകൾ വളർത്തുന്നതിനാണ് സെമിനാർ പരമ്പര കൊണ്ട് ലക്ഷ്യമാക്കുന്നത്.

പി.ടി.എ പ്രസിഡൻ്റ് എ.എം ജോൺസൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ബി.സജീവ് കലാകാരൻമാർക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. എം.പി.ടി.എ പ്രസിഡൻ്റ് രജനി ശിവദാസൻ, സീനിയർ അസിസ്റ്റൻറ് കെ.ആർ ശശികുമാർ, ജിൻസി ജോർജ്ജ് എന്നിവർ സംസാരിച്ചു. തുടർന്ന് നാടൻ പാട്ടുകളുടെ അവതരണം നടന്നു.

Leave a comment

Top