ഡോൺ ബോസ്കോ സെൻട്രൽ സ്ക്കൂൾ പി.ടി.എ. വാർഷിക ജനറൽ ബോഡി

ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ പി.ടി.എ വാർഷിക ജനറൽ ബോഡി യോഗം പി.ടി.എ പ്രസിഡന്റ് ടെൽസൺ കോട്ടോളി ഉദ്ഘാടനം ചെയ്തു. ഡോൺ ബോസ്കോ റെക്ടർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ഫാ. മനു പിടികയിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ജോയ്സൺ മുളവരിക്കൽ, ഫാ. ജോസിൻ താഴേത്തട്ട, സിസ്റ്റർ വി.പി. ഓമന, അദ്ധ്യാപകരായ ബിന്ദു സ്കറിയ, ബിജു ജോസ്, രാധിക എന്നിവർ സംസാരിച്ചു.

പ്രശസ്ത പരിശീലകൻ അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു. അഞ്ച് വർഷം പി.ടി.എ. പ്രസിഡന്റായി പ്രവർത്തിച്ച ടെൽസൺ കോട്ടോളക്ക് റെക്ടർ മെമെന്റോ നൽകി ആദരിച്ചു.

Leave a comment

Top