വൈജ്ഞാനിക സമൂഹ നിർമിതിയിൽ കേരളം മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്: പി.കെ ഡേവിസ് മാസ്റ്റർ

മുരിയാട് : വൈജ്ഞാനിക സമൂഹ സൃഷ്ടിയിൽ കേരളം ലോകത്തിനു മുന്നിൽ മാതൃകാപരമായ മുന്നേറ്റം നടത്തി കൊണ്ടിരിക്കുകയാണെന്നും ഇതിലൂടെ വരുന്ന പുത്തൻ സാധ്യതകളെ ഉപയോഗപ്പെടുത്താൻ വിദ്യാർഥികൾക്ക് സാധിക്കണമെന്നും തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ അഭിപ്രായപ്പെട്ടു.

മുരിയാട് ഗ്രാമപഞ്ചായത്ത്, കൃഷിഭവനുമായി സംയുക്തമായി നടത്തുന്ന സപ്തദിന ഞാറ്റുവേല മഹോത്സവത്തിൽവച്ച് പഞ്ചായത്തിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർഥികളെയും, നൂറുശതമാനം വിജയം കൈവരിച്ച ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിനെ യും ആദരിക്കുന്ന ആദരണീയം ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. നൂറുശതമാനം വിജയം കൈവരിച്ച ആനന്ദപുരം ശ്രീകൃഷ്ണ ഹൈ സ്കൂളിന് പ്രത്യേകം ഉപഹാരം സമർപ്പിക്കപ്പെട്ടു. ഞാറ്റുവേല മഹോത്സവം ഗാനം ചിട്ടപ്പെടുത്തിയ എം എ മോഹൻദാസ് റിട്ടയർ ചെയ്ത് അംഗനവാടി, ടീച്ചർമാർ എന്നിവരെയും ചടങ്ങിൽ വെച്ച് ആദരിക്കുകയുണ്ടായി.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി പ്രശാന്ത്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ , ക്ഷേമ കാര്യ സമിതി ചെയർമാൻ രതി ഗോപി , ഭരണ സമിതിയഗം തോമസ് തൊകലത്ത്, ഭരണസമിതി അംഗങ്ങളായ കെ എസ് സുനിൽകുമാർ , കെ വൃന്ദ കുമാരി, ശ്രീജിത്ത് പട്ടത്ത് , നിഖിത അനൂപ് സേവിയർ ആളുകാരൻ , മനീഷ മനീഷ് , മണി സജയൻ ജിനി സതീശൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻറ് സരിത സുരേഷ് സ്വാഗതവും, ഭരണ സമിതിയഗം റോസ്മി ജയേഷ് നന്ദിയും പറഞ്ഞു. നൂറോളം വിദ്യാർത്ഥികളാണ് ചടങ്ങിൽവച്ച് ആദരിക്കപ്പെട്ടത്.

Leave a comment

Top