ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിൻ്റെ അഞ്ചാം ദിവസം ശൂർപ്പണഖാങ്കം കൂടിയാട്ടത്തിലെ ലളിതയുടെ നിർവ്വഹണം അരങ്ങേറി

ഇരിങ്ങാലക്കുട : ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിൻ്റെ അഞ്ചാം ദിവസം ശൂർപ്പണഖാങ്കം കൂടിയാട്ടത്തിലെ ലളിതയുടെ നിർവ്വഹണം അരങ്ങേറി. ലളിതയായി കപിലാ വേണു രംഗത്തെത്തി. ച്ചിട്ട പ്രധാന കൂടിയാട്ടങ്ങളിലെ വളരെ പ്രധാനപ്പെട്ട സ്ത്രീവേഷ നിർവ്വഹണമാണ് ലളിതയുടെ നിർവ്വഹണം.

മിഴാവിൽ കലാമണ്ഡലം രാജിവ്, കലാമണ്ഡലം ഹരിഹരൻ എന്നിവരും ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണനും താളത്തിൽ സരിതാ കൃഷ്ണ കുമാർ, ഗുരുകുലം അക്ഷര എന്നിവരും പങ്കെടുത്തു. നിർവ്വഹണാവതരണത്തിന് മുൻപ് ഡോ.കൃഷ്ണേന്ദു പൂർവ്വ സംബസവും നിർവ്വഹണവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

ആറാം ദിവസമായ ബുധനാഴ്ച അപൂർവ്വമായ ബാലചരിതം സൂത്രധാരൻ്റെ നിർവ്വഹണം അരങ്ങേറും. വൈകീട്ട് 6ന് നിർവ്വഹണം : ബാലചരിതം (സൂത്രധാരൻ), സൂത്രധാരൻ – നേപത്ഥ്യ രാഹുൽചാക്യാർ ജൂലൈ. വൈകീട്ട് 5ന് പ്രഭാഷണം : മാർഗി മധുച്ചാക്യാർ, വിഷയം : അഭിഷേക നാടകത്തിലെ നിർവ്വഹണങ്ങൾ.

Leave a comment

Top