പ്രൊഫ. വിഷ്ണു പി മദൻമോഹന് ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ പിഎച്ച്ഡി

ഇരിങ്ങാലക്കുട : സോളാർ ഫോട്ടോ വോൾട്ടായിക്സിൽ നടത്തിയ ഗവേഷണത്തിന് എ.പി.ജെ അബ്ദുൽ കലാം ടെക്നോളോജിക്കൽ സർവകലാശാലയിൽ നിന്നും ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ വിഷ്ണു പി മദൻമോഹന് ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ പിഎച്ച്ഡി നേടി.

ഡോ. എം നന്ദകുമാർ, ഡോ. അബ്ദുൽ സലീം എന്നിവരുടെ മേൽനോട്ടത്തിലാണ് ഗവേഷണം നടത്തിയത്. അന്തിക്കാട് പള്ളിയിൽ പരേതനായ മദൻമോഹന്റെയും, ബേബിയുടെയും (റിട്ടയേർഡ് പഞ്ചാബ് നാഷണൽ ബാങ്ക് ഓഫീസർ ) മകനാണ് വിഷ്ണു . ഭാര്യ : മീര (ഗവേഷണ വിദ്യാർത്ഥി സെന്റ് അലോഷ്യസ് കോളേജ്, എൽത്തുരുത്).

Leave a comment

Top