എം.എസ്.എസ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : മുസ്ലീം സർവീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട മഹല്ല് പ്രദേശത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള മൊമെന്റോയും ക്യാഷ്അവാർഡും ഇരിങ്ങാലക്കുട റസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ നൽകി. മാസ്റ്റർ മുഹമ്മദ് ഹിഷാമിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ഉദ്‌ഘാടനം ചെയ്തു.

എം.എസ്.എസ് യൂണിറ്റ് സെക്രട്ടറി പി എ നസീർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എൻ ഗുലാം മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി ടി കെ അബ്‌ദുൾ കരീം, ജില്ലാ പ്രസിഡന്റ് അഡ്വ. കെ എസ് എ ബഷീർ, മഹല്ല് പ്രസിഡന്റ് പി എ ഷഹീർ, മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ സുജ സജീവ്കുമാർ, കൗൺസിലർ സി എം സാനി, പ്രോഗ്രാം കൺവീനർ പി എ നാസർ എന്നിവർ സംസാരിച്ചു.

Leave a comment

Top