ഇരിങ്ങാലക്കുടയിൽ ആഗ്രോ പാർക്ക്‌ സ്ഥാപിക്കുക – കേരള കർഷക സംഘം ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് മേഖലാ സമ്മേളനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ആഗ്രോ പാർക്ക്‌ സ്ഥാപിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് കേരള കർഷക സംഘം ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് മേഖലാ സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ്‌ ടി. എസ്‌. സജീവൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു.

തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.ജി. ശങ്കരനാരായണൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയൻ അരിമ്പ്ര എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. എ.ജെ. റപ്പായി രക്ത സാക്ഷി പ്രമേയവും, എം. ആർ. ശരത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി എം. അനിൽകുമാർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. എം. ടി. വർഗീസ് അധ്യക്ഷത വഹിച്ചു.

കേരള കർഷക സംഘം ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് മേഖലാ പുതിയ ഭാരവാഹികളായി എം.ആർ ശരത് പ്രസിഡന്റ്‌, എം അനിൽകുമാർ സെക്രട്ടറി, എം ടി വർഗീസ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

Leave a comment

Top