ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്‍റെ സൗജന്യ ഡയാലിസിസ് കൂപ്പണുകളുടെ ഈ വർഷത്തെ വിതരണോൽഘാടനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകിവരുന്ന സൗജന്യ ഡയാലിസിസ് കൂപ്പണുകളുടെ ഈ വർഷത്തെ വിതരണോൽഘാടനം ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ടി. ജെ തോമസ് നിർവഹിച്ചു. എല്ലാ മാസവും 100 ഡയാലിസിസ് കൂപ്പണുകൾ ആണ് ഇരിങ്ങാലക്കുട ലയൺസ് ക്ലബ് നൽകിവരുന്നത്.

ഇരിങ്ങാലക്കുട ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻറ് റോയി ജോസഫ് ആലുക്കൽ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി അഡ്വ. മനോജ് ഐബൻ, ട്രഷറർ കെ എൻ സുഭാഷ്, ലയൺ ലേഡി പ്രസിഡൻറ് മെഡലി റോയ്, സെക്രട്ടറി റിങ്കു മനോജ്, ട്രഷറർ അനീറ്റ ബാബു, ബിജു കൂനൻ എന്നിവർ സംസാരിച്ചു

Leave a comment

Top