ഏഷ്യൻ അണ്ടർ 20 വോളിബോൾ ടീമിൽ സെന്റ് ജോസഫ് കോളേജ് വിദ്യാർത്ഥിനി അലീന ബിജു

ഇരിങ്ങാലക്കുട : കസാക്കിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ അണ്ടർ 20 വനിത വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള 12 അംഗ ഇന്ത്യൻ ടീമിലേക്ക് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ബി.കോം മൂന്നാം വർഷ വിദ്യാർത്ഥിനി അലീന ബിജു തിരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിൽ നിന്നുള്ള ഏക അംഗമാണ് അലീന. രണ്ടുമാസമായി ഒഡീസയിലാണ് ഇന്ത്യൻ ക്യാമ്പിന്‍റെ പരിശീലനം നടന്നുവരുന്നത്. ജൂലൈ 5 മുതലാണ് കസാക്കിസ്ഥാനിൽ മത്സരങ്ങൾ ആരംഭിക്കുന്നത്.

സെന്റ് ജോസഫ് കോളേജിലെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സ്കീമിലൂടെ വളർന്ന അലീന കേരള സ്പോർട്സ് കൗൺസിൽ കോച്ച് സഞ്ജയ് ബാലികയുടെ ശിക്ഷണത്തിലാണ് പരിശീലനം നേടിവരുന്നത്.

അലീന ബിജു മാന്നാനം സ്വദേശിയാണ്. മനക്കടവിൽ ബിജു മാത്യു മേഴ്സി ബിജു ദമ്പതികളുടെ മകളാണ്.

സെന്റ് ജോസഫ് കോളേജിൽ നിന്നും ദേശീയ ടീമിലേക്കുള്ള അലീന ബിജുവിന്‍റെ നേട്ടത്തിൽ കോളേജ് ഒന്നടങ്കം അഭിമാനത്തിലാണ്

Leave a comment

Top