കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ നടന്നുവരുന്ന പ്രബന്ധക്കൂത്ത് മഹോത്സവത്തിൽ അമ്മന്നൂർ രജനീഷ് ചാക്യാർ പരശുരാമവിജയം കഥ അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : ശ്രീ. കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ നടന്നുവരുന്ന ഇരുപത്തെട്ട് ദിവസത്തെ പ്രബന്ധക്കൂത്ത് മഹോത്സവത്തിൽ അമ്മന്നൂർ രജനീഷ് ചാക്യാർ രാമായണം പ്രബന്ധത്തിലെ ബാലകാണ്ഡത്തിൽ വരുന്ന പരശുരാമവിജയം കഥ അവതരിപ്പിച്ചു. മിഴാവ് കലാമണ്ഡലം നാരായണൻ നമ്പിയാർ താളം ഇന്ദിരാ നങ്ങ്യാർ.

ജൂലായ് 18 വരെ കൂത്ത് തുടരും. ജൂലായ് 19ന് രാവിലെ 6.30ന് അനുഷ്ഠാന പ്രധാനമായ അംഗുലീയാങ്കം കൂത്ത് പുറപ്പാട് നടക്കും.

Leave a comment

Top