അമ്മന്നൂർ ഗുരുകുലത്തിലെ കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി മിഴാവിൽ ഇരട്ട തായമ്പക അരങ്ങേറി

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ നിർവ്വഹണ കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി മൂന്നാം ദിവസം കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുൽ എന്നിവർ അവതരിപ്പിച്ച മിഴാവിൽ ഇരട്ട തായമ്പക അരങ്ങേറി.

മിഴാവ് കലാമണ്ഡലം വിനീഷ്, കലാമണ്ഡലം സജികുമാർ, ഇലത്താളം ആന്ദപുരം സജീവൻ, അനിൽ ഇരിങ്ങാലക്കുട, വലന്തല അജയ് ഇരിങ്ങാലക്കുട, ദീപക് ചേലൂർ എന്നിവരും അകമ്പടിയേകി.

തുടർന്ന് കെ.ബി രാജാനന്ദ് ആധുനിക ഏകാഹാര്യ കൂടിയാട്ടങ്ങളിലെ അഭിനയ സാധ്യതകൾ എന്ന വിഷയത്തിൽ പ്രഭാഷണം അവതരിപ്പിച്ചു.

Leave a comment

Top