സി.ഐ.ടി.യു കോ-ഓർഡിനേഷൻ കൺവെൻഷൻ

മാപ്രാണം : സി.ഐ.ടി.യു പൊറത്തിശ്ശേരി മേഖലാ കോ-ഓർഡിനേഷൻ കൺവെൻഷൻ മാപ്രാണം എ.കെ.ജി മന്ദിരത്തിൽ ചേർന്നു. സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി പ്രസിഡണ്ട് വി.എ. മനോജ്കുമാർ ഉദ്ഘാടനം നിർവഹിച്ചു.

വി.കെ. ബൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റിയംഗം രജിത വിജീഷ് അഭിവാദ്യ പ്രസംഗം നടത്തി. വിവിധ ഘടക യൂണിയനുകളെ പ്രതിനിധീകരിച്ച് പി.കെ. സുരേഷ്, സതി ബ്രഹ്മണ്യൻ, കെ.വി. സുനിലൻ, സി.സി. സുനിൽ, ഐ.ആർ.ബൈജു, അനിലൻ കുറ്റാശ്ശേരി, സി.ആർ. നിഷാദ്, കെ.വി. ഷാജി, കെ.കെ.ദാസൻ, ബിന്ദു ഷജിൽകുമാർ, അമ്പിളി മഹേഷ്, പ്രജിത സുനിൽകുമാർ, പി.വി. സദാനന്ദൻ, കെ.കെ. ഷൈലജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

എം.ബി. രാജു സ്വാഗതവും, പി.എസ്. വിശ്വംഭരൻ നന്ദിയും പറഞ്ഞു. 29 അംഗ കോ-ഓർഡിനേഷൻ കമ്മിറ്റിയെയും, കൺവീനറായി പി.എസ്. വിശ്വംഭരനെയും തെരഞ്ഞെടുത്തു.

Leave a comment

Top