സംസ്ഥാനത്തെ ആദ്യത്തെ “വോയ്സ്” ഇന്ത്യയുടെ പഞ്ചായത്ത് തല മണ്ഡലം കമ്മിറ്റി ആളൂരിൽ

വല്ലക്കുന്ന് : ഇന്ത്യന്‍ ഭരണഘടനയെ സാധാരണക്കാരനിലേക്ക് എത്തിക്കാനായി പ്രവര്‍ത്തിക്കുന്ന “വോയ്സ്” ഇന്ത്യയുടെ (വോളണ്ടിയേഴ്‌സ് ഓഫ് ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ എംപവർമെന്റ്) സംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്ത് തല മണ്ഡലം കമ്മിറ്റി, ആളൂർ പഞ്ചായത്തിൽ വല്ലക്കുന്ന് ദി സ്റ്റാർ റിക്രീയേഷൻ ക്ലബ് ഹാളിൽ വോയ്സ് സംസ്ഥാന പ്രസിഡന്റ് വിൽസൻ കല്ലൻ ഉദ്ഘാടനം ചെയ്തു. വോയ്സ് ഇന്ത്യയുടെ അംഗങ്ങൾ കടമകൾ നിർവഹിച്ചു അവകാശങ്ങൾ നേടുന്നവരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

വോയ്സ് തൃശൂർ ജില്ല പ്രസിഡന്റ്‌ രവി വല്ലക്കുന്ന് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഷീല ബാബു, സംസ്ഥാന സെക്രട്ടറി രജിത തിലകൻ ജില്ല സെക്രട്ടറി പൗലോസ് വെട്ടിക്കൽ, ദ്യുതി 2020-2021 അവർഡിനർഹനായ തിലകൻ ഇ. കെ., അഡ്വ. ഇ.ജെ. ബാബുരാജ്, കെ.ജെ. ജോൺസൻ, പി.എ.സുകുമാരൻ, അൻവർ അലി, സ്റ്റാനിലാൽ എം.സി. കെ.എൽ. ആന്റോ, ശോഭന വേലായുധൻ, സുനന്ദ അശോകൻ എന്നിവർ സംസാരിച്ചു.

തുടർന്ന് വോയ്സ് ആളൂർ മണ്ഡലം പ്രസിഡന്റ് അഡ്വ. അഷ്‌ബിൻ കൃഷ്ണയുടെ നേതൃത്വത്തിലുള്ള 15 അംഗ എക്സിക്യുട്ടീവ് കമ്മിറ്റി ചുമതലയേറ്റു.

Leave a comment

Top