നാടൻ ഭക്ഷ്യമേളയും സെമിനാറും സംഘടിപ്പിച്ചു

കാറളം : സി.പി.ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി നടക്കുന്ന ഇരിങ്ങാലക്കുട മണ്ഡലം സമ്മേളന പ്രചരണാർത്ഥം കേരള മഹിളാസംഘം കാറളം പഞ്ചായത്ത് കമ്മിറ്റി “നാടിന്‍റെ ആരോഗ്യം നാട്ടുഭക്ഷണത്തിലൂടെ” എന്ന മുദ്രാവാക്യം ഉയർത്തി നാടൻ ഭക്ഷ്യമേളയും സെമിനാറും സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

കേരള കാർഷിക സർവ്വകലാശാല പ്രൊഫ. ഡോ. പി.ഇന്ദിരാദേവി വിഷയാവതരണം നടത്തി. കേരള മഹിളാസംഘം കാറളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പ്രിയ സുനിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രമ രാജൻ അദ്ധ്യക്ഷത വഹിച്ചു.
സിപിഐ മണ്ഡലം സെക്രട്ടറി പി.മണി, അസി. സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, കേരള മഹിളാസംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണൻ, സിപിഐ കാറളം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ് ബൈജു, അസി.സെക്രട്ടറി എം.സുധീർദാസ്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശശികുമാർ, ബിന്ദു പ്രദീപ്, അംബിക സുഭാഷ്, ഷംല അസീസ്, ഷീജ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

നാട്ടു ഭക്ഷണ പെരുമ പങ്കുവക്കലും, കലാപരിപടികളും സിജോ പൊറത്തൂർ, റഷീദ് കാറളം എന്നിവർ ചേർന്ന് നയിച്ചു.
നൂറിൽപരം മഹിളാസംഘം പ്രവർത്തകർ വിവിധയിനം നാട്ടുഭക്ഷണങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു

Leave a comment

Top