സാമൂഹിക രാഷ്ട്രീയ മേഖലകളിൽ സജീവമായിരുന്ന സി.ആർ ജയബാലൻ അന്തരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ സാമുദായിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ സജീവമായിരുന്ന ചെട്ടിപ്പറമ്പ് ചേരംപ്പറമ്പിൽ സി.ആർ ജയബാലൻ (77) അന്തരിച്ചു.ഇരിങ്ങാലക്കുട സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും, ചെട്ടിപ്പറമ്പ് എസ്.എൻ.ഡി.പി ശാഖയുടെ മുൻ പ്രസിഡണ്ടുമാണ്.

കോൺഗ്രസ്സ് നേതാവായിരുന്നു. കൂടൽമാണിക്യം ക്ഷേത്രം ഉത്സവാഘോഷ കമ്മിറ്റി പ്രിൻ്റിങ്ങ് & പബ്ലിസിറ്റി വൈസ് ചെയർമാനായി പ്രവർത്തിച്ചിരുന്നു.

ഭാര്യ തങ്കം (റിട്ട. ഹൈ സ്കൂൾ ടീച്ചർ) മക്കൾ ജിത ബിനോയ്‌, പൂർണിമ സാബു, ശ്രീറാം (ഐ ടി യു ബാങ്ക് ), മരുമക്കൾ : ബിനോയ്‌ കുഞ്ഞിലക്കാട്ടിൽ, സാബു കുറുമ്പംകണ്ടത്ത്, നീന ശ്രീറാം. സംസ്കാരം പിന്നീട്.Leave a comment

Top