സ്ത്രീകൾ അരുത് എന്ന് പറയാൻ പഠിക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യത – മുൻ വനിതാ കമ്മീഷൻ അംഗം എം എസ്. താര

ഇരിങ്ങാലക്കുട : സ്ത്രീകൾ അരുത് എന്ന് പറയാൻ പഠിക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന് മുൻ വനിതാ കമ്മീഷൻ അംഗം എം എസ്. താര അഭിപ്രായപ്പെട്ടു. പെൺകുട്ടിയെ വിവാഹം കഴിച്ചയച്ചാൽ ഭർതൃഗ്രഹത്തിൽ എന്തും സഹിച്ച് നിൽക്കാൻ ആവശ്യപ്പെടാതെ സ്ത്രീ വിരുദ്ധ നിലപാടുകൾക്കെതിരെ അരുത് എന്ന് പറയാനും പ്രതികരിക്കാനും പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു,

കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതത്വത്തിൽ സംഘടിപ്പിച്ച സ്ത്രീധന പീഡനങ്ങൾക്കെതിരെ സ്ത്രീ സംഗമം എന്ന സെമിനാർ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു എം എസ് താര.

ശുചിമുറികൾ കഴുകലും, പുരുഷ കുടുംബങ്ങങ്ങളുടെ വസ്ത്രം കഴുകലും മറ്റും സ്ത്രീകൾക്ക് വിധിച്ചിട്ടുള്ളതെന്ന പ്രാകൃത രീതിയിൽ തളച്ചിടപ്പെടേണ്ടവരല്ല സ്ത്രീകളെന്നും, മറിച്ച് തങ്ങളും സമൂഹത്തിൽ സമത്വം അർഹിക്കുന്നവരെന്ന തിരിച്ചറിവ് സ്ത്രീക്കുണ്ടാകണമെന്ന് തുടർന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഐ എ എൽ സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ആശ ഉണ്ണിത്താൻ പറഞ്ഞു.

മഹിളാസംഘം മണ്ഡലം പ്രസിഡന്റ് ശോഭന മനോജ്‌ അദ്ധ്യക്ഷത വഹിച്ചു, സിപിഐ മണ്ഡലം സെക്രട്ടറി പി മണി, മഹിളാ സംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണൻ, എ ഐ എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മീനൂട്ടി, ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് ബിനോയ്‌ ഷബീർ, വി കെ. സരിത ജനപ്രതിനിധികളായ ഷീല അജയ്ഘോഷ്, ലത സഹദേവൻ, സുധ ദിലീപ്, ബിന്ദു ഷാജു, മിനി വരിക്കശേരി, അൽഫോൻസാ തോമസ്, അഡ്വക്കേറ്റ് :ജിഷ ജോബി എന്നിവർ സംസാരിച്ചു.

Leave a comment

Top