അമ്മന്നൂർ ഗുരുകുലത്തിൽ പതിന്നാലാമത് ഗുരു അമ്മന്നൂർ മാധവച്ചാക്യാർ അനുസ്മരണം

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ പതിന്നാലാമത് ഗുരു അമ്മന്നൂർ മാധവച്ചാക്യാർ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയാ ഗിരി അദ്ധ്യക്ഷത വഹിച്ചു. ഡോ. എ.എൻ കൃഷ്ണൻ കൂടിയാട്ടത്തിലെ നിർവ്വഹണവും കഥകളിയും എന്ന വിഷയത്തിൽ അമ്മന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി. ഗുരുകുലം പ്രസിഡൻ്റ് നാരായണൻ നമ്പ്യാർ സ്വാഗതവും, ഗുരുകുലം ട്രഷറർ സരിതാ കൃഷ്ണ കുമാർ നന്ദിയും പറഞ്ഞു.

തുടർന്ന് സൂരജ് നമ്പ്യാർ അവതരിപ്പിച്ച ബാലിവധം സുഗ്രീവൻ്റെ നിർവ്വഹണം അരങ്ങേറി. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം രാഹുൽ എന്നിവരും ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണനും താളത്തിൽ സരിതാ കൃഷ്ണ കുമാർ, ആതിരാ ഹരിഹരൻ, ഗുരുകുലം ശ്രുതി, ഗുരുകുലം അഞ്ജന, എന്നിവരും ചമയത്തിൽ കലാനിലയം ഹരിദാസും പങ്കെടുത്തു.

Leave a comment

Top